നിയമസഭാമന്ദിര നിര്‍മാണം നിലവാരമില്ലാത്തത്
തിരുവനന്തപുരം: നിയമസഭാ മന്ദിരം നിലവാരമില്ലാതെ പണിതീര്‍ത്ത കരാര്‍ ഏജന്‍സിയ്ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ജൂലൈ എട്ട് ചൊവാഴ്ചയാണ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചത്. നിയമസഭയുടെ മുന്‍വശത്ത് എംബ്ലം സ്ഥാപിച്ചതില്‍ അപാകതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ ഹാള്‍ അലങ്കരിച്ചതും ശബ്ദനിയന്ത്രണ സംവിധാനവും നിലവാരമില്ലാത്തതാണ്.
കെട്ടിടത്തിന്റെ മേല്‍പ്പുര പണിതതിലും അപാകതകളുണ്ട്. 1.77 കോടി രൂപ ചെലവിലാണ് മേല്‍പ്പുര പണിതത്. 19.27 ലക്ഷം രൂപ ചെലവിലാണ് നിലംപണി നടത്തിയതെങ്കിലും ഗുണനിലവാരമില്ലാത്ത പണി മുതല്‍ തറയില്‍ വിള്ളവുകള്‍ വീണിട്ടുണ്ട്.
ഫര്‍ണിച്ചര്‍ വിതരണം ചെയ്തതിന് പണം നല്‍കിയതില്‍ ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications