Get Updates
Get notified of breaking news, exclusive insights, and must-see stories!

റിച്ചാര്‍ഡ് ഫ്രാങ്ക് മാനനഷ്ട കേസ് നല്‍കും

തിരുവനന്തപുരം: തന്നെ സി ഐ എ ചാരനെന്ന് മുദ്രകുത്തിയ രണ്ട് ദിനപത്രങ്ങള്‍ക്കും പാഠം മാസികക്കുമെതിരെ അമേരിക്കന്‍ ഗവേഷകനായ റിച്ചാര്‍ഡ് ഫ്രാങ്ക് മാനനഷ്ടക്കേസ് നല്‍കുമെന്ന് തോമസ് ഐസക് പറഞ്ഞു.

തന്നെ സി ഐ എ ചാരനെന്ന് മുദ്രകുത്തിയതില്‍ ഫ്രാങ്ക് ക്ഷുഭിതനാണ്. തനിക്ക് വേണ്ടി വാദിക്കാനായി നല്ലൊരു അഭിഭാഷകനെ അദ്ദേഹം ഏര്‍പ്പെടുത്തും. ആവശ്യമെങ്കില്‍ ഫ്രാങ്ക് കേരളത്തില്‍ വരും. നല്ലൊരു തുകയായിരിക്കും മാനനഷ്ടമായി ആവശ്യപ്പെടുന്നത്.

മാനനഷ്ടകേസ് നല്‍കുന്നതിനെ കുറിച്ച് താനും ആലോചിക്കുന്നുണ്ടെന്ന് . തോമസ് ഐസക് പറഞ്ഞു. പാര്‍ട്ടിയുടെ അനുമതി ലഭിച്ചാല്‍ കേസ് ഫയല്‍ ചെയ്യും. വെറും ക്ഷമാപണം കൊണ്ട് തങ്ങള്‍ തൃപ്തരാവില്ല. മാനനഷ്ടത്തുകയായി ലഭിക്കുന്ന പണം മാരാരിക്കുളത്തെ സ്ത്രീകളുടെ സ്വാശ്രയ സംഘത്തിന് നല്‍കും.

വികസനത്തിനും സഹകരണത്തിനുമായുള്ള സ്വിസ് ഏജന്‍സിയുമായി തനിക്കുളള ബന്ധത്തെ കുറിച്ച് അന്വേഷണം വേണമെന്ന പി. ടി. തോമസിന്റെ ആവശ്യം ബാലിശമാണ്. വികസനത്തിനും സഹകരണത്തിനുമായുള്ള സ്വിസ് ഏജന്‍സിയുടെ കമ്മിറ്റിയില്‍ തനിക്ക് പുറമെ പലരും അംഗങ്ങളാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി. രാമചന്ദ്രന്‍, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധാപിള്ള, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം സി. പി. ജോണ്‍, ആസൂത്രണ സെക്രട്ടറി എസ്. എം. വിജയാനന്ദ് എന്നിവര്‍ കമ്മിറ്റിയിലെ അംഗങ്ങളാണ്. തൃശൂരില്‍ വികസനത്തിനും സഹകരണത്തിനായമുള്ള സ്വിസ് ഏജന്‍സിയുടെ ഓഫീസ് സ്ഥാപിച്ചതിനെ കുറിച്ചും 10.6 കോടി രൂപ ഫണ്ട് നല്‍കിയതിനെ കുറിച്ചും സി ബി ഐ അന്വേഷണം വേണമെന്ന തോമസിന്റെ ആവശ്യത്തെ കുറിച്ച് വി. രാമചന്ദ്രന്റെ പ്രതികരണം അറിയാന്‍ താത്പര്യമുണ്ടെന്ന് ഐസക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+