സാമ്പത്തികനില മെച്ചപ്പെട്ടെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികനില കഴിഞ്ഞ രണ്ട് വര്‍ഷത്തെ കാര്യക്ഷമമായ നിയന്ത്രണം മൂലം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ പറഞ്ഞു.
കൃഷി, ആദായനികുതി, വില്പനനികുതി, എക്സൈസ് എന്നിവയ്ക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക്് മറുപടി പറയുകയായിരുന്നു മന്ത്രി.
2001ല്‍ 3147 കോടിയായിരുന്ന റവന്യു കുടിശിക 1898.57 കോടിയായി കുറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ചെക്ക് പോസ്റില്‍ നിന്നുള്ള വരുമാനം നാല് കോടിയില്‍ നിന്ന് ഏഴ് കോടിയായി വര്‍ധിച്ചു. വില്പനികുതിയില്‍ നിന്നുള്ളവരുമാനത്തില്‍ 21 ശതമാനം വര്‍ധനവുണ്ടായി. വില്പനനികുതി കുടിശിക ശേഖരിക്കുന്നത് 39 ശതമാനം കൂടി.
കാര്‍ഷിക ആദായ നികുതി 1.87 കോടിയില്‍ നിന്ന് 6.75 കോടിയായി ഉയര്‍ന്നു. സര്‍ക്കാര്‍ കരാറുകാര്‍ക്ക് 1400 കോടിയുടെ കുടിശിക തീര്‍ത്തുനല്‍കി. മറ്റൊരു 700 കോടിയുടെ കുടിശിക തീര്‍ത്തുനല്‍കാന്‍ നടപടികള്‍ സ്വീകരിച്ചു. ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട 600 കോടിയുടെ കുടിശികയും നല്‍കി.
വ്യാജചാരായ വില്പന തടയുന്നതിന് ജനകീയ സമിതികള്‍ വിപുലീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications