ഗോശ്രീ പാലം പണി വര്‍ഷാന്ത്യം പൂര്‍ത്തിയാവും
കൊച്ചി: 2003 ഡിസംബര്‍ 31ന് മുമ്പ് ഗോശ്രീ പാലങ്ങളുടെ പണി പൂര്‍ത്തിയാക്കുന്നതിന് ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ സ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
തദ്ദേശസ്വയംഭരണമന്ത്രി ചെര്‍ക്കളം അബ്ദുളളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പണി പൂര്‍ത്തിയാക്കുന്നതിനുള്ള കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി.
ഗോശ്രീ പാലം ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതിനുള്ള തീരദേശ റോഡ് പണിയുന്നതിനുള്ള നിര്‍ദേശം ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്പ്മെന്റ് അതോറിറ്റി (ജി സി ഡി എ) യോഗത്തില്‍ സമര്‍പ്പിച്ചു. കൊച്ചിയിലെ റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിന് തീരദേശ റോഡ് ആവശ്യമാണെന്ന് ജി സി ഡി എ ചെയര്മാന് യോഗത്തില്‍ പറഞ്ഞു.
പാലങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കൂടുതല്‍ വാഹനങ്ങള്‍ നഗരത്തിലേക്ക് വരും. വാഹനങ്ങള്‍ കൂടുമ്പോഴുള്ള ഗതാഗത പ്രശ്നം പരിഹരിക്കാന്‍ ഒരു ബൈപാസ് വേണ്ടതുണ്ട്. വടുതലയിലൂടെ ചേരാനല്ലൂര്‍ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതായിരിക്കും ബൈപാസ് റോഡ്. 15 കോടിയാണ് റോഡ് പണിക്ക് ചെലവ് കണക്കാക്കുന്നത്.
എന്നാല്‍ റോഡ് നിര്‍മിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതു സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല. ഇത്രയും പണം ചെലവഴിക്കാവുന്ന നിലയിലല്ല ജി സി ഡി എ എന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. റോഡ് പണി റോഡ്-പാലം വികസന കോര്പ്പറേഷന് കൈമാറുന്നതിനാണ് ആലോചന.
ജി സി ഡി എയും ഹിന്ദുസ്ഥാന്‍ ലിവറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് നാലംഗസമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications