കെട്ടിട സാങ്കേതികവിദ്യാ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട സാങ്കേതികവിദ്യാ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് തൊഴില്‍മന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ അറിയിച്ചു.
കേരളത്തിലെ ഐ ടി ഐകളും ഐ ടി സികളും ആധുനികവത്കരിക്കുന്നതു സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൂട്ടിക്കിടക്കുന്ന ചവറയിലെ പ്രൈെം പൈപ്പ് കമ്പനി സമ്മതിക്കുകയാണെങ്കില്‍ അതിന്റെ വളപ്പില്‍ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്.
ഈ വര്‍ഷം ഒമ്പത് ഐ ടി ഐകളില്‍ 15 പുതിയ തൊഴില്‍ കോഴ്സുകള്‍ തുടങ്ങും. സംസ്ഥാനത്തെ കേന്ദ്ര സാങ്കേതിക ഇന്‍സ്റിറ്റ്യൂട്ടില്‍ 36 പുതിയ കോഴ്സുകള്‍ തുടങ്ങാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്.
പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഒരുക്കമാണെങ്കിലും അധ്യാപക സമൂഹമടക്കമുള്ള ചില കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പുയരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications