Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖിലേയ്ക്ക് കേരളത്തില്‍ നിന്ന് ജോലിക്കാര്‍

തിരുവനന്തപുരം: ഇറാക്കിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനായി അമേരിക്കന്‍ കമ്പനി 2000 പേരെ ഓവര്‍സീസ് ഡെവലപ്പ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ്് വഴി നിയമിക്കും.

അമേരിക്കന്‍ കമ്പനിയുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഓവര്‍സീസ് ഡെവലപ്പ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ന്റ്സ് ചെയര്‍മാന്‍ സി. പി. ബാവഹാജി പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉടനെയുണ്ടാവും. ജീവനക്കാരെ തിരഞ്ഞെടുക്കുന്നത് ഇതിന് ശേഷമായിരിക്കും.

വിദേശത്തേക്ക് ആളുകളെ ജോലിക്ക് നിയമിക്കുന്ന ഓവര്‍സീസ് ഡെവലപ്പ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ന്റ്സ് ഈ വര്‍ഷം 141 നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തും ഓവര്‍സീസ് ഡെവലപ്പ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്സിന്റെ പുതിയ ഓഫീസ് തുടങ്ങും.

വിദേശമലയാളികളും വിദേശത്തുനിന്ന് തിരിച്ചെത്തിയവരും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി ലീഗ് സംസ്ഥാന സമിതി മന്ത്രി എം. എം. ഹസ്സന് നിവേദനം നല്‍കിയിട്ടുണ്ടെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ ബാവഹാജി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+