ജയകൃഷ്ണന്‍ വധം: സാക്ഷിയുടെ അഛന് ഭീഷണി
തലശേരി: ബി ജെ പി നേതാവ് കെ. ടി. ജയകൃഷ്ണനെ വധിച്ച കേസിലെ സാക്ഷിയായ വിദ്യാര്‍ഥിനിയുടെ അഛന് അക്രമികളുടെ വധഭീഷണി.
കേസിലെ 55-ാം സാക്ഷിയായ രമിഷ മറ്റ് സാക്ഷികളായ കുട്ടികളോടൊപ്പം കഴിഞ്ഞ ദിവസം കോടതിയിലെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് രമിഷയുടെ അഛന്‍ കുമാരനെ കൊല്ലുമെന്ന് ഒരു സംഘം പേര്‍ ഭീഷണിപ്പെടുത്തിയത്. കുമാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെ ചൊക്ലി പൊലീസ് കേസെടുത്തു.
ജൂലൈ ഒമ്പത് ബുധനാഴ്ച പുലര്‍ച്ചെ 5.30നാണ് കുമാരനെ ആയുധവുമായെത്തിയ സംഘം ഭീഷണിപ്പെടുത്തിയത്. പുലര്‍ച്ചെ ജീപ്പില്‍ തലശേരിയിലേക്ക് പോവുകയായിരുന്ന കുമാരനെ കോപ്പാലത്ത് വച്ച് അക്രമികള്‍ തടഞ്ഞു. ജീപ്പ് തടഞ്ഞുനിര്‍ത്തി മകള്‍ സാക്ഷി പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
ഈ സംഭവത്തെ തുടര്‍ന്ന് പാനൂരിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേസിലെ പ്രതിയെ തിരിച്ചറിയല്‍ പരേഡില്‍ രമിഷ തിരിച്ചറിഞ്ഞിരുന്നു.












Click it and Unblock the Notifications