മാറാട് കൂട്ടക്കൊലക്ക് പിന്നില്‍ എന്‍ഡിഎഫ്
കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ എന്‍ ഡി എഫാണെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഐ ജി മഹേഷ്കുമാര്‍ സിംഗ്ല പറഞ്ഞു.
ഫിബ്രവരിയില്‍ എന്‍ ഡി എഫ് കൂട്ടക്കൊലയ്ക്ക് ഗൂഢാലോചന നടത്തിയിരുന്നു. വളരെ ആസൂത്രിതമായാണ് കൂട്ടക്കൊല നടത്തിയത്. വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനെയും പ്രത്യേക ദൗത്യം ഏല്പിച്ചിരുന്നു.
കൂട്ടക്കൊലയുമായി ബന്ധപെട്ട് അറസ്റിലായവരില്‍ മിരക്കവരും എന്‍ ഡി എഫ്, മുസ്ലിം ലീഗ്, സി പി എം പ്രവര്‍ത്തകരാണ്. കൊലയ്ക്ക് മുമ്പ് ഇവര്‍ വിവിധ സ്ഥലങ്ങളില്‍ യോഗം ചേര്‍ന്ന് ആസൂത്രണം നടത്തിയിരുന്നു.
സംഭവത്തിന് അന്തര്‍-സംസ്ഥാന ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന കലാപത്തിന്റെ തുടര്‍ച്ച മാത്രമാണ് ഈ സംഭവം. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധമുള്ള ലത്തീഫ്, കോയമോന്‍ എന്നിവരെ മാറാട് കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരഞ്ഞുവരികയാണ്. എന്നാല്‍ പുറത്തു നിന്നുള്ള തീവ്രവാദി സംഘടനകള്‍ക്ക് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന് യാതൊരു തെളിവും ലഭിച്ചിട്ടില്ല.
കലിക്കറ്റ് ഡെവലപ്പ്മെന്റ് അതോറിറ്റി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എം. സി. മായിന്‍ ഹാജിയെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലുണ്ടെങ്കില്‍ മായിന്‍ ഹാജിയെ ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ലെങ്കില്‍ സമന്‍സ് അയയ്ക്കും- സിംഗ്ല പറഞ്ഞു.












Click it and Unblock the Notifications