മാരുതി ഓഹരിയ്ക്ക് 164.50 രൂപ
മുംബൈ: മാരുതി ഉദ്വോഗ് ലിമിറ്റഡിന്റെ ഓഹരിയ്ക്ക് വിപണിയില്‍ 164.50 രൂപ വില. ജൂലൈ ഒമ്പത് ബുധനാഴ്ച ആദ്യമായി വിപണിയില്‍ ഓഹരി എത്തിയപ്പോഴാണ് ഓഹരിയ്ക്ക് ഈ വില കിട്ടിയത്.
125 രൂപ യ്ക്കാണ് കമ്പനി ഓഹരി പൊതു വിപണിയില്‍ വിറ്റത്. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചിലായിരുന്നു ആദ്യ മാരുതി ഓഹരിയുടെ ആദ്യ വില്പന നടന്നത്. ബോംബെ സ്റോക്ക് എക്സ്ചേഞ്ചില്‍ ആദ്യ വില്പന നടന്നത് 158.90 രൂപയ്ക്കായിരുന്നു. മിനുട്ടുകള്‍ കൊണ്ട് ഓഹരിയുടെ വില 163.50 ആയി കയറി. അരമണിയ്ക്കൂറിനുള്ളില്‍ 36.7 ലക്ഷം ഓഹരികളാണ് കൈമാറിയത്.
ബോംബെ ഓഹരി വിപണിയില്‍ എ വിഭാഗത്തിലായിരിയ്ക്കും മാരുതി ഓഹരികള്‍.












Click it and Unblock the Notifications