പിള്ളയെ വിദ്യാര്‍ത്ഥികള്‍ വഴിയില്‍ തടഞ്ഞു
തിരുവനന്തപുരം: ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ റോഡില്‍ തടഞ്ഞു. കൊട്ടാരക്കരയിലേയ്ക്ക് പോകുന്നതിനിടയില്‍ കിളിമാനൂരിലാണ് വിദ്യാര്‍ത്ഥികള്‍ പിള്ളയെ തടഞ്ഞത്.
ജൂലൈ ഒമ്പത് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തി വീശി ഓടിച്ചു. ആര്‍ക്കും പരിക്കില്ല. ചില വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റഡിയിലെടുത്തു.
തെറ്റായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതിഷേധ പ്രകടനവുമായെത്തിയ വിദ്യാര്‍ത്ഥികളാണ് പിള്ളയുടെ കാര്‍ തടഞ്ഞത്.












Click it and Unblock the Notifications