Get Updates
Get notified of breaking news, exclusive insights, and must-see stories!

പുഷ്പഗിരി കോളെജ് മാര്‍ച്ചില്‍ അക്രമം

കോട്ടയം: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലേയ്ക്ക് സി.പി.എം. നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായി. മൂവായിരത്തോളം പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രശ്നത്തില്‍ കോളെജ് അധികൃതര്‍ സ്വീകരിയ്ക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

മാര്‍ച്ചിനെത്തിയവര്‍ വ്യാപകമായി കല്ലേറ് നടത്തി. കല്ലേറില്‍ പല പൊലീസുകാര്‍ക്കും പരിക്കുണ്ട്. അക്രമത്തില്‍ കോളെജ് കെട്ടിടത്തിന് കേടുണ്ടായിട്ടുണ്ട്. സി.പി.എം., ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്.

പ്രകടനമായി എത്തിയ പ്രതിഷേധക്കാര്‍ മെഡിയ്ക്കല്‍ കോളെജിന് സമീപം എത്തിയപ്പോഴാണ് അക്രമം തുടങ്ങിയത്. മാര്‍ച്ച് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. കെ. അനന്തഗോപനാണ് ഉദ്ഘാടനം ചെയ്തത്.

പ്രകടനം നയിച്ച സി.പി.എം ജില്ലാ സെക്രട്ടറി അനന്തഗോപന്‍, രാജു എബ്രഹാം, എ. ലോപ്പസ് , പത്മകുമാര്‍ എന്നീ നേതാക്കള്‍ക്ക് പരിക്കേറ്റു. ഇതോടെ അക്രമം വ്യാപിച്ചു. അക്രമം കൂടിയതോടെ പ്രകടനക്കാര്‍ പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കല്ലേറിഞ്ഞു.

കല്ലേറില്‍ എ.സി.വിയുടെ ക്യാമറാമാന് പരിക്കേറ്റു. ആശുപത്രി ഭരണ നിര്‍വഹണ ബ്ലോക്കിന്റെ കവാടവും ജനലുകളും തകര്‍ന്നു. സമരക്കാരില്‍ ഒരു വിഭാഗം കുറുവടികളുപയോഗിച്ച് ജനാലകള്‍ തല്ലിത്തകര്‍ത്തു.

സി പി എം സംഘം അക്രമം തുടങ്ങിയതിന് പിന്നാലേ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഒരു സംഘവും കല്ലേറ് തുടങ്ങി. ഇത് കണ്ട് രോഗികളില്‍ പലരും ഭയന്ന് ഓടി. രോഗികള്‍ കിടന്ന വാര്‍ഡുകളിലേയ്ക്കും കല്ലേറുണ്ടായി.

നേരത്തേ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാശ്രയ മെഡിയ്ക്കല്‍ കോളെജ്കളിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പുഷ്പഗിരി മെഡിയ്ക്കല്‍ കോളെജിന് സമീപം പൊലീസ് സന്നാഹം വളരെ കുറവായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+