കോഴിക്കോട്ട് പിഡിപി - വി എച്ച് പി സംഘര്‍ഷം
കോഴിക്കോട്: കോഴിക്കോട്ട് പന്തീരാങ്കാവില്‍ പി ഡി പി ക്കാരും വി എച്ച് പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.മാറാട് അഭയാര്‍ത്ഥികള്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുകയായിരുന്ന പി.ഡി.പി. പ്രവര്‍ത്തകരും വി.എച്ച്.പി. പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്.
ജൂലൈ എട്ട് ചൊവാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സംഘര്‍ഷത്തില്‍ അഞ്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ചയും പന്തീരാങ്കാവില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.
അക്രമസംഭവത്തെക്കുറിച്ച് പി.ഡി.പി.യും വി.എച്ച്.പിയും പരസ്പരം പഴി ചാരുകയാണ്. ഇരുവിഭാഗവും ഏറ്റുമുട്ടിയെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications