മാനേജ്മെന്റ് സീറ്റ് ന്യൂനപക്ഷക്കാര്‍ക്ക് മാത്രം
തിരുവനന്തപുരം: ന്യൂനപക്ഷപദവിയുള്ള സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ ന്യൂനപക്ഷക്കാരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്‍ നിര്‍ദേശിച്ചു.
ന്യൂനപക്ഷ പദവിയുള്ള കോളജുകളില്‍ പരമാവധി 50 ശതമാനം സീറ്റ് വരെ മാനേജ്മെന്റ് ക്വാട്ടയില്‍ അനുവദിക്കാം. ന്യൂനപക്ഷ പദവിയില്ലാത്ത കോളജുകളില്‍ മാനേജ്മെന്റ് ക്വാട്ട പരമാവധി 15 ശതമാനം ആയിരിക്കും.
ഈ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണറോ സര്‍വകലാശാലയോ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കണം പ്രവേശനം നല്‍കേണ്ടത്. അല്ലെങ്കില്‍ ഈ സീറ്റും മെറിറ്റ് ക്വാട്ടയിലേക്ക് പോവും.
കോളജിന് വേണ്ടിവന്ന മുതല്‍മുടക്കിന്റെ മുഴുവന്‍ ഭാരവും വിദ്യാര്‍ഥികളുടെ മേല്‍ ചുമത്തരുതെന്ന് യു ജി സി നിര്‍ദേശത്തില്‍ പറയുന്നു. പ്രാദേശിക ആവശ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം കോളജുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കേണ്ടത്.












Click it and Unblock the Notifications