നദിസംരക്ഷണ നിയമം നടപ്പ് സമ്മേളനത്തില്‍
തിരുവനന്തപുരം: കേരളത്തിലെ നദികള്‍ സംരക്ഷിക്കുന്നതിനും അന്തര്‍ സംസ്ഥാന നദീജല കരാറുകളില്‍ കേരളത്തിനുള്ള താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും നടപ്പ് നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയമം കൊണ്ടുവരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ടി. എം. ജേക്കബ് സഭയെ അറിയിച്ചു.
തമിഴ്നാടുമായുള്ള അന്തര്‍ സംസ്ഥാന നദീജല കരാറുകളില്‍ കേരളത്തിനാണ് നഷ്ടം വരുന്നത്. പലപ്പോഴും തമിഴ്നാട് കേരളത്തിന്റെ അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു.
മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് വിരുദ്ധാഭിപ്രായം വച്ചുപുലര്‍ത്തുന്ന ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. സാങ്കേതിക വിദഗ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന മന്ത്രിതല ചര്‍ച്ചയ്ക്ക് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തില്‍ മുന്നോട്ടുപോവാനായേക്കും.
കാവേരി വെള്ളത്തിന്റെ കാര്യത്തില്‍ സ്വാതന്ത്യ്രത്തിന് മുമ്പുള്ള കരാറുകളില്‍ കേരളം അവഗണിക്കപ്പെടുകയായിരുന്നു. കാവേരി നദിക്ക് കേരളത്തിന്റെ സംഭാവനയായ 140 ടി എം സി അടി വെള്ളത്തില്‍ 98.8 ടി എം സി അടി വെള്ളം കിട്ടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications