ഇന്‍ഫോസിസ്: ആദ്യപാദത്തില്‍ ലാഭം
ബാംഗ്ലൂര്‍: ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ഇന്‍ഫോസിസ് നല്ല വളര്‍ച്ച നേടി.
ജൂണ്‍30ന് അവസാനിച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്ക് പ്രകാരം ഇന്‍ഫോസിസ് മൊത്തലാഭത്തിന്റെ കാര്യത്തില്‍ 28 ശതമാനം വളര്‍ച്ച നേടി. ഇക്കുറി 278.12 കോടിയാണ് ഇന്‍ഫോസിസിന്റെ മൊത്തലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ നേടിയ മൊത്ത ലാഭം 216.85 കോടി മാത്രമായിരുന്നു.
ആകെ വരുമാനത്തിന്റെ കാര്യത്തില്‍ 41 ശതമാനം വളര്‍ച്ചയുണ്ടായി. ആദ്യ മൂന്ന് മാസത്തിലെ ആകെ വരുമാനം 1,114.42 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ആകെ വരുമാനം 789.52 കോടിയായിരുന്നു.












Click it and Unblock the Notifications