Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസുമായി സഖ്യമില്ല: സി പി എം

ഹൈദരാബാദ്: കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പിന് മുമ്പ് ഒരു സഖ്യവുമുണ്ടാക്കാന്‍ ഇല്ലെന്ന് സി പി എം വ്യക്തമാക്കി.

എന്നാല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ മതേതര പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കുന്നതിനെ സി പി എം സ്വാഗതം ചെയ്തു. ദേശീയ തലത്തില്‍ മതേതര പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് സി പി എം പോളിറ്റ് ബ്യൂറൊ അംഗം സീതാറാം യച്ചൂരി ആണ് ഈ പ്രസ്താപന നടത്തിയത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരു മുന്നണിയ്ക്ക് സര്‍വ പിന്തുണയും നല്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. അതേ സമയം കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യാതൊരു സഹകരണവും ഉണ്ടാകില്ല. - യെച്ചൂരി പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള വര്‍ഗ്ഗീയ ശക്തികള്‍ അധികാരത്തില്‍ വരരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഈ ലക്ഷ്യം നേടിയെടുക്കാന്‍ ഒരു മതേതര ബദല്‍ മുന്നണിയ്ക്ക് ഞങ്ങള്‍ എല്ലാ പിന്തുണയും നല്കും.- യെച്ചൂരി വ്യക്തമാക്കി.

കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബദലായി ഒരു മൂന്നാം മുന്നണി ഉയര്‍ന്നുവരാന്‍ ഇനിയും സമയമെടുക്കും. അതുവരെ തിരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളിലെല്ലാം വര്‍ഗ്ഗീയ ശക്തികളെയും അവരുടെ കൂട്ട് മുന്നണികളെയും തോല്പിക്കാനായിരിക്കും ശ്രമം. - യെച്ചൂരി വിശദീകരിച്ചു.

അതേ സമയം കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കില്ല. കാരണം ബിജെപിയെപ്പോലെ ഒരേ ഭരണ വര്‍ഗ്ഗമാണ് കോണ്‍ഗ്രസിന്റേതും. പകരം സമാനചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മ മാത്രമാണ് ആലോചിക്കുന്നത്. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+