ഗ്യാസ്, മണ്ണെണ്ണ വില കൂട്ടണമെന്ന് കമ്പനികള്‍
ദില്ലി: പാചക വാതകത്തിനും മണ്ണെണ്ണക്കുമുള്ള വില കൂട്ടണമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ആവശ്യപ്പെട്ടു.
ഗ്യാസ് സിലിണ്ടറിന് 40 രൂപയും ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. സര്‍ക്കാര്‍ അനുവദിച്ചിരുന്ന സബ്സിഡി വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് കമ്പനികള്‍ വില കൂട്ടണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.
2002-03 സാമ്പത്തിക വര്‍ഷത്തിലുണ്ടായിരുന്ന സബ്സിഡിയുടെ മൂന്നില്‍ ഒന്നാണ് വെട്ടിക്കുറച്ചത്. ഗ്യാസ് സിലിണ്ടറിന് ലഭിക്കുന്ന 45.17 രൂപയുടെയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് ലഭിക്കുന്ന 1.63 രൂപയുടെയും സബ്സിഡി മതിയായതല്ലെന്നാണ് കമ്പനികളുടെ നിലപാട്. വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് കമ്പനികള്‍ കേന്ദ്ര പെട്രോളിയംമന്ത്രി രാം നായികിനെ സമീപിച്ചിട്ടുണ്ട്.
വില കൂട്ടിയില്ലെങ്കില്‍ ഇന്ത്യന്‍ഓയിലിന്റെ ലാഭം 6115 കോടിയില്‍ നിന്ന് 2744 കോടിയായി കുറയുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications