അക്ഷയ: 2.25 ലക്ഷം പേര്‍ രജിസ്റര്‍ ചെയ്തു
തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന അക്ഷയ ഇ-സാക്ഷരതാ പദ്ധതിയില്‍ 2.25 ലക്ഷം പേര്‍ രജിസ്റര്‍ ചെയ്തു.
പരിപാടിയില്‍ 60,000 പേര്‍ക്ക് ഇതിനകം കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മലപ്പുറത്തെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഇ-സാക്ഷര ജില്ലയാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.
മലപ്പുറം ജില്ലയില്‍ തുടങ്ങിയ 570 അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനവും സൗകര്യങ്ങളും വിശദമാക്കുന്ന ചാര്‍ട്ടര്‍ ഐ ടി മിഷന്‍ അടുത്തുതന്നെ പുറത്തിറക്കും. എല്ലാ അക്ഷയകേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ചാര്‍ട്ടര്‍ പ്രദര്‍ശിപ്പിക്കും.












Click it and Unblock the Notifications