കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: ബി ജെ പി പ്രക്ഷോഭത്തിന്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജൂലൈ 26, 27 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ബി ജെ പി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കും. സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുംവരെ പ്രക്ഷോഭം തുടരും.

സി ബി ഐ അന്വേഷണത്തിന് മാത്രമേ മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനാവൂ. യു ഡി എഫിലെ ഒരു ഘടകക്ഷിയടക്കം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സി ബി ഐ അന്വേഷണത്തിന് ആവശ്യമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ മടിക്കേണ്ടതില്ല.

കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കണം. മാറാട് പ്രശ്നത്തെ തുടര്‍ന്ന് ചില ബി ജെ പി പ്രവര്‍ത്തകരെ അറസ്റ് ചെയ്തത് തെറ്റായ നടപടിയാണ്.

പുനരധിവാസം തിരക്കിട്ട് നടത്തേണ്ട സമയമല്ല ഇതെന്ന് പറഞ്ഞ പത്മനാഭന്‍ പുനരധിവാസം അനുവദിക്കില്ലെന്ന വി എച്ച് പി നേതാവ് പ്രവിണ്‍ തൊഗാഡിയയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X