ക്രിസ്ത്യന്‍ പിതാവ് കുട്ടിക്ക് ചെലവിന് നല്‍കണം
കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് ചെലവിന് നല്‍കാന്‍ ക്രിസ്ത്യന്‍ പിതാവിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വിധിച്ചു.
1952ലെ ഹൈക്കോടതി വിധി അസാധുവാക്കിയാണ് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ സുപ്രധാന വിധി വന്നത്. ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, എസ്. ശങ്കരസുബന്‍, കെ. എ. മുഹമ്മദ് ഷാഫി, എം. രാമചന്ദ്രന്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
പിതാവിന്റെ കടമ നിയമപരമായി കൃത്യമായി നിശ്ചയിച്ചിട്ടില്ലെന്നുള്ള ഫുള്‍ ബെഞ്ചിന്റെ വിധിയാണ് അഞ്ചംഗ ബെഞ്ചിന്റെ വിധിയോടെ അസാധുവായത്. ചങ്ങനാശേരി വാഴപ്പള്ളി ഈസ്റ് സ്വദേശി മാത്യു വര്‍ഗീസ് കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിയിന്മേലായിരുന്നു വിധി.
ജീവിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും ഭരണഘടന ഉറപ്പുതരുന്നതാണെന്നും അഞ്ചംഗബെഞ്ച് ചൂണ്ടിക്കാട്ടി. വ്യക്തിപരമോ നിയമപരമോ ആയ മറ്റ് നിയമവ്യവസ്ഥകള്‍ ഇത് പാലിക്കുന്നതാവണം.
കുട്ടിയെ സംരക്ഷിക്കേണ്ടതിന്റെ ബാധ്യത പിതാവിനാണെന്നത് പൊതുസമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. ജാതി, മത വ്യത്യാസങ്ങള്‍ ഇതിന് ബാധകമല്ല. നിയമപ്രകാരം പിതാവിന്റെ സ്വത്തിന്റെ അവകാശി കൂടിയാണ് മകന്‍- കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications