വര്‍ഗീയവാദത്തെ പ്രോത്സാഹിപ്പിക്കരുത്
തിരുവനന്തപുരം: വര്‍ഗീയവാദികളുടെ അജണ്ട നടപ്പിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ആരില്‍ നിന്നുമുണ്ടാവാന്‍ പാടില്ലെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി.
ജൂലൈ 10 വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാട് പുനരധിവാസം സംബന്ധിച്ച് മുസ്ലിം ലീഗ് അന്ത്യശാസനം നല്‍കിയിട്ടില്ല. എന്നാല്‍ ഓടിപ്പോകേണ്ടിവന്നവരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
മാറാട് സംഭവത്തെ തുടര്‍ന്ന് തനിക്കെതിരെയുണ്ടായ നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ശ്രമിക്കാത്തതിന്റെ തിക്തഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്. മറ്റൊരു രാഷ്ട്രീയ പ്രശ്നമായിരുന്നെങ്കില്‍ ശക്തമായി താനിടപ്പെട്ടേനെ എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വഴി എന്തെങ്കിലും നേടി എടുത്ത പാര്‍ട്ടി അല്ല മുസ്ലിം ലീഗെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒളിഞ്ഞും തെളിഞ്ഞും കുഞ്ഞാലിക്കുട്ടി ആന്റണിയ്ക്ക് മറുപടി പറഞ്ഞെങ്കിലും നേരിട്ട് മുഖ്യമന്ത്രിയെ വിമര്‍ശിയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ന്യൂന പക്ഷവും ഭൂരിപക്ഷവും തമ്മില്‍ വേര്‍തിരിയ്ക്കാന്‍ മുഖ്യമന്ത്രി ഉദ്ദേശിച്ചതായി താന്‍ കരുതുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എങ്കിലും മുഖ്യമന്ത്രിയുടെ നിലപാടില്‍ ലീഗിനുള്ള അതൃപ്തി കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. മുസ്ലിം ലീഗ് എടുത്തുചാട്ടം നടത്തുനന പാര്‍ട്ടി അല്ല. സമുദായ സൗഹാര്‍ദ്ദം നടത്താനാണ് മുസ്ലിം ലീഗ് ശ്രമിച്ചിട്ടുള്ളത്. മാറാട് പ്രശ്നത്തോട് മുരളീധരന്‍ പ്രതികരിച്ചതിനെ കുഞ്ഞാലിക്കുട്ടി ശ്ലാഹിച്ചു.












Click it and Unblock the Notifications