മാറാട്: സിബിഐ അന്വേഷിക്കണമെന്ന് പിന്നോക്ക കമ്മിഷന്‍
ദില്ലി: മാറാട് സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ദേശീയ പിന്നോക്കവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ റാം സ്വരൂപ് മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
അരയസമാജം നേരത്തെ കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ മാറാട് പ്രശ്നത്തില്‍ ഇടപെട്ടത്. ഹിന്ദു ഐക്യവേദി ജനറല്‍ കണ്‍വീനര്‍ കുമ്മനം രാജശേഖരനാണ് പരാതി ദില്ലിയിലെത്തിച്ചത്.
സി ബി ഐ അന്വേഷണത്തിന് കമ്മിഷന്‍ മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മാസം കഴിഞ്ഞിട്ടും മാറാട് സമാധാനസ്ഥിതി കൈവന്നിട്ടില്ല, സംഭവത്തെ കുറിച്ചുള്ള ക്രൈെബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല, ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഇതുവരെ ജഡ്ജിയെ കണ്ടെത്താനായിട്ടില്ല എന്നീ കാരണങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഒരന്വേഷണവും തൃപ്തികരമല്ലെന്നും കേസ് സി ബി ഐയ്ക്ക് വിടണമെന്നും കത്തില്‍ പറയുന്നു.
അതിനിടെ മാറാട് സംഭവം സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അരയസമാജം സെക്രട്ടറി ടി. സുരേഷിന്റെ കത്ത് ചര്‍ച്ച ചെയ്ത ശേഷമാണ് കമ്മിഷന്‍ യോഗം സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications