മിസിസ് കെ എം മാത്യു അന്തരിച്ചു
കോട്ടയം: വനിത മാസികയുടെ മുഖ്യ പത്രാധിപ മിസിസ് കെ. എം. മാത്യു (അന്നമ്മ മാത്യു - 81) അന്തരിച്ചു. മലയാള മനോരമ മുഖ്യ പത്രാധിപര്‍ കെ. എം മാത്യുവിന്റെ ഭാര്യയാണ്.
ജൂലൈ പത്ത് വ്യാഴാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു അന്ത്യം. കുറച്ച് ദിവസമായി കോട്ടയത്ത് ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മദ്രാസ് സര്‍വീസില്‍ സിവില്‍ സര്‍ജനായിരുന്ന ചാത്തന്നൂര്‍ നെടുംചിറയില്‍ പരേതനായ ഡോ ജോര്‍ജ്ജ് ഫിലിപ്പിന്റെയും ശോശാമ്മയുടേയും മകളായി 1922 മാര്‍ച്ച് 22നാണ് ഇവര്‍ ജനിച്ചത്. 1942 ലാണ് കെ എം മാത്യുവായുള്ള വിവാഹം നടന്നത്.
വനിത മാസിക ആരംഭിച്ചതുമുതല്‍ അതിന്റെ മുഖ്യ പത്രാധിപ ആയിരുന്നു. ഒട്ടേറെ പാചക ഗ്രന്ഥങ്ങളും പാചക കുറിപ്പുകളും എഴുതിയിട്ടുണ്ട്.
മലയാള മനോരമ എഡിറ്റര്‍ മാമ്മന്‍ മാത്യു, മാനേജിംങ് എഡിറ്ററ് ഫിലിപ്പ് മാത്യു, എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോക്കബ് മാത്യു, തങ്കം എന്നിവര്‍ മക്കളാണ്.