മുന്നവധക്കേസ് പ്രതി സുധിയെ റിമാന്റ് ചെയ്തു
കൊച്ചി: മുന്നവധക്കേസിലെ രണ്ടാം പ്രതി അബ്കാരി കരാറുകാരന്‍ പി. കെ. സുധിയെ ജൂലൈ 14 നാല് മണിവരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സി ബി ഐ കസ്റഡിയില്‍ റിമാന്റ് ചെയ്തു.
തുടര്‍ അന്വേഷണത്തിന് പ്രതിയെ കസ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ നല്‍കിയ അപേക്ഷ മജിസ്ട്രേറ്റ് എം. കെ. കുട്ടിക്കൃഷ്ണന്‍ അനുവദിക്കുകയായിരുന്നു.
മുന്‍ മണ്ണാര്‍ക്കാട് എം എല്‍ എയും സി പി ഐ നേതാവുമായ പി. കുമാരന്റെ മകനാണ് സുധി. കുമാരന്റെ സഹോദരന്‍ പി. വിജയനാണ് കേസിലെ ഒന്നാം പ്രതി.












Click it and Unblock the Notifications