Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൈംബ്രാഞ്ച് അന്വേഷണം പക്ഷപാതപരം

കോഴിക്കോട്: മാറാട് കൂട്ടക്കൊലയെ കുറിച്ച് ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം പക്ഷപാതപരമാണെന്ന് എന്‍ ഡി എഫ് ചെയര്‍മാന്‍ എ. സെയ്ദ് ആരോപിച്ചു.

മാറാട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ എന്‍ ഡി എഫാണെന്ന ക്രൈംബ്രാഞ്ച് ഐ ജി മഹേഷ്കുമാര്‍ സിംഗ്ലയുടെ ആരോപണം സെയ്ദ് നിഷേധിച്ചു. മാറാട് കൂട്ടക്കൊലയെ കുറിച്ചുള്ള ക്രൈെംബ്രാഞ്ചിന്റെ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ പൊലീസിന്റെ പ്രസ്താവന തീര്‍ത്തും അപക്വമാണ്. തെളിവുകള്‍ സ്ഥാപിക്കാതെ എന്‍ ഡി എഫിനെ കുറ്റപ്പെടുത്തുന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഏകപക്ഷീയമാണ്.

പുനരധിവാസ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. സംഘ്പരിവാറിനെ പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്.

മാര്‍ച്ച് 11ന് മാറാടേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കാനുള്ള തീരുമാനവുമായി എന്‍ ഡി എഫ് മുന്നോട്ടുപോവും. തുടര്‍ന്നുള്ള പരിപാടികളെ കുറിച്ച് അടുത്ത ദിവസം നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിക്കും- സെയ്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+