റബര്‍ ഇറക്കുമതി വേണ്ടെന്ന് നിയമസഭ
യമസഭതിരുവനന്തപുരം: സ്വാഭാവിക റബര്‍ ഇറക്കുമതിക്കുള്ള നിരോധനം കേന്ദ്രം വീണ്ടും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കി.
ഉമ്മന്‍ചാണ്ടി (കോണ്‍ഗ്രസ്) യാണ് പ്രമേയം അവതരിപ്പിച്ചത്. റബര്‍ ഇറക്കുമതിക്കുള്ള നിരോധനം നീക്കിയത് സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ മാത്രമല്ല സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെയും ബാധിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
നിരോധനം നീക്കാനുള്ള കേന്ദ്രതീരുമാനം റബറിന്റെ വിലയിടിയുന്നതിന് കാരണമാവും. ഇത് സംസ്ഥാനത്തെ റബര്‍ കര്‍ഷകരുടെ സ്ഥിതി കഷ്ടത്തിലാക്കും. ഒരു കിലോഗ്രാം റബറിന് ഒരു രൂപ കുറഞ്ഞാല്‍ ഖജനാവിന് 7.2 കോടി രൂപയാണ് നഷ്ടമാവുക.
റബര്‍ ഇറക്കുമതിക്കുള്ളനിരോധനം വീണ്ടും ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് കോടിയേരി ബാലകൃഷ്ണന് ( സി പി എം) ആവശ്യപ്പെട്ടു. സര്‍വകക്ഷി സംഘം കേന്ദ്ര വാണിജ്യ വകുപ്പിന് നിവേദനം സമര്‍പ്പിക്കണമെന്ന് കോടിയേരി നിര്‍ദേശിച്ചു.
പ്രശ്നം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. പ്രശ്നം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേരളത്തിലെ എം പിമാരോട് ആന്റണി ആവശ്യപ്പെട്ടു. പിന്നീട് പ്രമേയം ഐക്യകണ്ഠേന പാസാക്കി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications