എസ്എഫ്ഐ പ്രക്ഷോഭം ശക്തമാക്കും
കോഴിക്കോട്: യു ഡി എഫ് സര്‍ക്കാരിന്റെ വിദ്യാര്‍ഥിവിരുദ്ധ വിദ്യാഭ്യാസനയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ നടത്തുന്ന പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് കല്ലോല്‍ റോയ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ വിദ്യാഭ്യാസ നയം തിരുത്തണമെന്ന് കല്ലോല്‍ റോയ് പറഞ്ഞു.
മറ്റ് ചില സംസ്ഥാനങ്ങളും വിദ്യാര്‍ഥി വിരുദ്ധ വിദ്യാഭ്യാസനയവുമായി മുന്നോട്ടുപോവുകയാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നയം അഴിമതിയിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് നിന്ന് പുറന്തള്ളപ്പെടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണം. ഈ ആവശ്യമുയര്‍ത്തി എസ് എഫ് ഐ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.
വിവരസാങ്കേതികവിദ്യയും ഹ്യൂമാനിറ്റീസും പോലുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ ജ്യോതിഷം പോലുള്ള പ്രാധാന്യമില്ലാത്ത വിഷയങ്ങളില്‍ കോഴ്സുകള്‍ തുടങ്ങുന്നതിന് കേന്ദ്രം കോടികള്‍ ചെലവഴിക്കുകായണെന്ന് റോയ് ആരോപിച്ചു.












Click it and Unblock the Notifications