Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇളനീര്‍ പാക്കറ്റുകള്‍ വിപണിയിലെത്തിക്കും

ദില്ലി: ഇളനീര്‍ വെള്ളം പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്നതിനുള്ള പദ്ധതി നാളികേര വികസന ബോര്‍ഡ് നടപ്പിലാക്കും.

പശ്ചിമബംഗാളിലെ ഹസ്നാബാദിലായിരിക്കും ഇളനീര്‍ പാക്കറ്റുകളിലാക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറിയും അവധൂത് അഗ്രോ ലിമിറ്റഡും കരാറിലെത്തിയിട്ടുണ്ട്.

പാക്ക് ചെയ്ത ഇളനീര്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി വികസിപ്പിച്ചിട്ടുണ്ട്. ഇത് അവധൂത് അഗ്രോ ലിമിറ്റഡിന് കൈമാറും.

കൈകള്‍ കൊണ്ട് തൊടാതെയായിരിക്കും ഇളനീര്‍ പുറത്തെടുക്കുന്നതും പാക്കറ്റുകളിലാക്കുന്നതും. പദ്ധതിയുടെ ആദ്യഘട്ടത്തിന് 2.5 കോടിയായിരിക്കും ചെലവ്.

പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഹസ്നാബാദില്‍ 1100 ഏക്കറുകളിലായി 1.5 ലക്ഷം തെങ്ങുകളുള്ള തോട്ടങ്ങളുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒരു ദിവസം 25,000 ഇളനീരാണ് വേണ്ടിവരിക.

ഇളനീര്‍ പാക്കറ്റ് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. ഗള്‍ഫ് കേന്ദ്രമായുള്ള ചില കമ്പനികളുമായി ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+