തൊഗാഡിയയ്ക്കെതിരെ കേസെടുക്കും
കോഴിക്കോട്: പ്രകോപനപരമായ പ്രസംഗം നടത്തിയതിന് വി എച്ച് പി അഖിലേന്ത്യാ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയയ്ക്കെതിരെ പൊലീസ് കേസെടുക്കും.
ജൂലൈ എട്ട് ചൊവാഴ്ച വൈകീട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് തൊഗാഡിയയ്ക്കെതിരെ കേസെടുക്കാന്‍ കസബ പൊലീസ് നടപടികള്‍ ആരംഭിച്ചത്. പൊതുയോഗത്തിന്റെയും തൊഗാഡിയയുടെ പ്രസംഗത്തിന്റെയും വീഡിയോ പൊലീസ് പരിശോധിച്ചു.
അനുമതിയില്ലാതെ യോഗം നടത്തുകയും മൈക്ക് ഉപയോഗിച്ച് പ്രസംഗിക്കുകയും ചെയ്തതിന് സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വി എച്ച് പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് കെ. വി. കരുണാകരന്‍, അരയസമാജം സെക്രട്ടറി സുരേഷ്, പി. കെ. സഹദേവന്‍, കെ. രാമചന്ദ്രന്‍, പി. ഗോപാലന്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.












Click it and Unblock the Notifications