വിഎസ്എന്‍എല്‍ : സര്‍ക്കാര്‍ ഓഹരി വില്ക്കും
കൊല്‍ക്കത്ത: വിഎസ്എന്‍എല്‍ ഉള്‍പ്പെടെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ കൂടി സര്‍ക്കാര്‍ ഓഹരി വില്ക്കുന്നു. വിഎസ്എന്‍എല്‍, ബാല്‍കോ, ഐപിസിഎല്‍, സിഎംസി, ഐബിപി എന്നീ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികളാണ് അടുത്ത ആറ് മാസത്തിനുള്ളില്‍ വില്ക്കുക.
ഇതിനായി അടുത്ത ആഴ്ച മുതല്‍ ചര്‍ച്ച തുടങ്ങും. തുടര്‍ന്ന് ആറ് മാസത്തിനുള്ളില്‍ ഈ കമ്പനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിപണിയില്‍ വയ്ക്കും.- ഓഹരിവിറ്റഴിയ്ക്കല്‍ മന്ത്രി അരുണ്‍ ഷൂറി അറിയിച്ചു.
അടുത്ത മാസങ്ങളില്‍ സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി സര്‍ക്കാര്‍ ഓഹരികള്‍ വില്പനയ്ക്ക് വയ്ക്കും. ഇതുവഴി ഇന്ത്യയിലെ ഓഹരി നിക്ഷേപകരെ സഹായിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. - അദ്ദേഹം പറഞ്ഞു.
അതേ സമയം ബിഎസ്എന്‍എല്ലിന്റെ ഓഹരി വിറ്റഴിയ്ക്കാന്‍ തല്ക്കാലം ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications