Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: ദില്ലിയില്‍ തീവണ്ടി ഗതാഗതം നിലച്ചു

ദില്ലി: മഴ കാരണം ദില്ലിയില്‍ നാലര മണിയ്ക്കൂര്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. പാളങ്ങളില്‍ വെള്ളം കെട്ടിയതും പല സ്ഥലത്തും സ്ലീപ്പറുകള്‍ ഒലിച്ച് പോയതുമാണ് ഗതാഗതം തടസപ്പെടാന്‍ കാരണം.

രാവിലെ ഒമ്പതര മുതല്‍ നാലര മണിയ്ക്കൂറാണ് തീവണ്ടി ഗതാഗതം തടസപ്പെട്ടത്. സബ്ജി മണ്ഡി ആസാദ് പൂര്‍ സ്റേഷനുകള്‍ക്കിടയിലാണ് പാളങ്ങള്‍ ഒലിച്ച് പോയത്. ദില്ലിയില്‍ നിന്ന് പുറത്തയ്ക്ക്േ പോകുന്ന തീവണ്ടികള്‍ ഓടി തുടങ്ങി. തീവണ്ടികള്‍ ദില്ലിയിലെത്താന്‍ ഇനിയും വൈകുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

ദില്ലിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ 24 മണിയ്ക്കൂറിനുള്ളില്‍ 12 സെന്റീമീറ്റര്‍ മഴയാണ് ദില്ലിയില്‍ പെയ്തത്. ഈ മഴക്കാലത്തെ ദില്ലിയിലെ ഏറ്റവും ഉയര്‍ന്ന മഴയാണിത്. വരുന്ന ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അധികൃതര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+