ശില്പാഷെട്ടിയുടെ ഡ്രൈവര്‍ പിടിയില്‍
മുംബൈ: ശില്പാഷെട്ടിയുടെ ഡ്രൈവറെ സൂറത്ത് പൊലീസ് മുംബൈയില്‍ നിന്നും അറസ്റു ചെയ്തു.
സൂറത്തിലെ പ്രഫുല്‍ സാരി ഉടമ ശില്പാഷെട്ടിയുടെ അച്ഛനമ്മമാര്‍ക്ക് എതിരെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ ദിലീപ് രാജാറാം പല്‍ശേഖറെ അറസ്റ് ചെയ്തത്. എസ്ഐ ബി.വി. രമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപ് രാജാറാമിനെ പിടികൂടിയത്.
സൂറത്തിലെ പ്രഫുല്‍ സാരി ഉടമയുടെ കയ്യില്‍ നിന്നും പണം പിടിച്ചുവാങ്ങാന്‍ ശില്പാഷെട്ടിയുടെ അച്ഛനമ്മമാര്‍ മലേഷ്യയിലെ അധോലോക നേതാവ് ഫസ്ലു റഹ്മാനുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് ഇടനിലക്കാരനായി നിന്നത് ഡ്രൈവര്‍ ദിലീപ് രാജാറാം പല്‍ശേഖര്‍ ആണെന്ന് പറയപ്പെടുന്നു.
നേരത്തെ ചോദ്യം ചെയ്യലിനായി ദിലീപ് രാജാറാം പല്‍ശേഖറിനെ രണ്ടു തവണ സൂറത്തില്‍ കൊണ്ടുപോയിരുന്നു. ഇതേ കേസില്‍ ദിനേഷ് ഷെട്ടി എന്ന ഒരാളെയും ഈയിടെ പൊലീസ് അറസ്റ് ചെയ്തിരുന്നു. കേസില്‍ ശില്പാ ഷെട്ടിയുടെ അച്ഛന്‍ സുരേന്ദ്ര ഷെട്ടിയ്ക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം നല്കി. ശില്പാഷെട്ടിയുടെ അമ്മ സുനന്ദ ഷെട്ടിയുടെ ജാമ്യാപേക്ഷയിന്മേല്‍ കോടതി ജൂലൈ 17ന് വാദം കേള്‍ക്കും.












Click it and Unblock the Notifications