കോടതിവിധി കാത്ത് തമിഴ്നാട് ജീവനക്കാര്‍
ചെന്നൈ: സമരത്തില്‍ പങ്കെടുക്കുന്ന 3.5 ലക്ഷം ജീവനക്കാരുടെ ഭാവി നിര്‍ണ്ണയിക്കുന്ന ചെന്നൈ ഹൈക്കോടതി വിധി ജൂലൈ 11 വെള്ളിയാഴ്ച. എസ്മയില്‍ പരിഷ്കരണങ്ങള്‍ വരുത്തിക്കൊണ്ട് തമിഴ്നാട് ഗവര്‍ണര്‍ പി.എസ്. രാമമോഹന്‍ റാവു പുറപ്പെടുവിച്ച ഓര്‍ഡിന്‍സിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും.
സമരത്തില്‍ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് ജീവനക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട നടപടിയെ ഹൈക്കോടതി സിംഗിള്‍ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ വിധിയ്ക്കെതിരെ പിന്നീട് തമിഴ്നാട് സര്‍ക്കാര്‍ സ്റേ സമ്പാദിച്ചു. ഈ പ്രശ്നത്തിലും ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും.
തമിഴ്നാട് ജീവനക്കാരുടെ സമരം വെള്ളിയാഴ്ചയോടെ പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. സമരം പൊളിയ്ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പകരം താല്ക്കാലിക ജീവനക്കാരെ നിയമിച്ചുവരികയാണ്. സമരം തുടങ്ങിയ ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ ഫലപ്രദമായി പ്രവര്‍ത്തിയ്ക്കുന്നില്ല.
ഓഫീസില്‍ ഹാജരാകാത്തതിന്റെ കാരണം സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ സര്‍ക്കാരിനെ ബോധിപ്പിക്കാനുള്ള കാലാവധി വ്യാഴാഴ്ച അര്‍ധരാത്രി അവസാനിച്ചു. ഇനി സമരം ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള ഏക ആശ്രയം ഹൈക്കോടതിയുടെ വിധിയാണ്.












Click it and Unblock the Notifications