Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് പ്രശ്നത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്

കോഴിക്കോട്: മാറാട് പുനരധിവാസ പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇരട്ടത്താപ്പ് നയമാണുള്ളതെന്ന് ബി ജെ പി വൈസ് പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ജൂലൈ 11 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങള്‍ സംഘടിതശക്തി ഉപയോഗിച്ച് വിലപേശാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറയുമ്പോള്‍ അതിന് വിരുദ്ധമായ പ്രസ്താവനയാണ് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനില്‍ നിന്നുണ്ടായത്. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ഒരുമിച്ച് തങ്ങളോടൊപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ വിരുദ്ധ പ്രസ്താവനകള്‍.

മാറാട് പ്രശ്നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ അത് പ്രവൃത്തിയിലും കാണിക്കണം. സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയാണ് പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗം.

ജൂലൈ 27ന് ബി ജെ പി സംസ്ഥാന കൗണ്‍സില്‍ യോഗം കോഴിക്കോട് ചേരുമെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+