പിഎസ്സി ലിസ്റ് കാലാവധി 6 മാസം കൂടി
തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇത് പ്രകാരം ആഗസ്ത് രണ്ടാം തീയതി കാലാവധി അവസാനിക്കുന്ന എല്ലാ പി എസ് സി ലിസ്റുകള്‍ക്കും ഈ തീരുമാനം ബാധകമായിരിക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. ഉദ്യോഗാര്‍ഥികളുടെ ബുദ്ധിമുട്ട് മനസിലാക്കിയും ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാവാത്തത് പരിഗണിച്ചുമാണ് ഈ തീരുമാനം.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള എല്ലാ കോഴ്സുകളുടെയും ഫീസ് 10 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ഡെപ്യൂട്ടേഷന്‍ പിന്‍വലിക്കും.
സ്വാശ്രയ കോളജുകളുടെ കാര്യത്തില്‍ സുപ്രിം കോടതിയില്‍ നിന്ന് വരാന്‍ പോവുന്ന വിധി, യു ജി സി നിര്‍ദേശം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications