കശുവണ്ടി ഫാക്ടറികള്‍ തുറക്കും
തിരുവനന്തപുരം: ആഗസ്ത് 25ന് മുമ്പ് കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള എല്ലാ ഫാക്ടറികളും പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു.
ടെക്നോപാര്‍ക്കിലെ കമ്പനികള്‍ വൈദ്യുതി കുടിശിക ഇനത്തില്‍ 4.5 കോടി രൂപ നല്‍കാനുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വൈദ്യുതി ബോര്‍ഡ് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുമെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡ് മൂന്ന് കമ്പനികളാക്കും.
സംസ്ഥാന സഹകരണ ബാങ്ക് ചട്ടവിരുദ്ധമായി വായ്പ അനുവദിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications