മിസിസ് കെ.എം. മാത്യുവിന് അന്ത്യാഞ്ജലി
കോട്ടയം: വനിത ചീഫ് എഡിറ്ററും മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ. എം. മാത്യുവിന്റെ ഭാര്യയുമായ അന്നമ്മ മാത്യുവിന്റെ മൃതദേഹം പുത്തന്‍പള്ളി സെമിത്തേരിയില്‍ അടക്കി.
ജൂലൈ 11 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കഞ്ഞിക്കുഴിയിലെ വീട്ടില്‍ ശവസംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. 10.30ന് മൃതദേഹം മലയാള മനോരമ ഓഫീസിലേക്ക് കൊണ്ടുവന്നു.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ മിസിസ് കെ. എം. മാത്യുവിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. സമൂഹത്തില്‍ സ്ത്രീകളുടടെ ഉന്നമനത്തിന് വേണ്ടി അന്നമ്മ മാത്യു നടത്തിയ സേവനങ്ങള്‍ എക്കാലവും ഓര്‍മിപ്പിക്കപ്പെടുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അയച്ച സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications