Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയകൃഷ്ണന്‍ വധം: പ്രതികളെ തിരിച്ചറിഞ്ഞു

തലശേരി: യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്‍ മാസ്ററെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നും നാലും അഞ്ചും പ്രതികളെ 55-ാം സാക്ഷിയായ വിദ്യാര്‍ഥിനി രമിഷ തിരിച്ചറിഞ്ഞു.

കേസിലെ മറ്റ് പ്രതികളെ സാക്ഷികളായ മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ കേസിലെ ഏഴ് പ്രതികളെയും സാക്ഷികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.

അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ നല്‍കിയ മൊഴിയിലാണ് ജയകൃഷ്ണന്‍ മാസ്ററുടെ തലക്കടിച്ചയാളടക്കം മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി രമിഷ വ്യക്തമാക്കിയത്. കൊല നടന്ന പാനൂര്‍ യു പി സ്കൂളിലെ ആറ് ബി ക്ലാസിലെ വിദ്യാര്‍ഥിയായിരുന്നു രമിഷ.

സംഭവദിവസം ഹോംവര്‍ക്ക് നോക്കുകയും ബോര്‍ഡില്‍ കണക്കെഴുതുകയും ചെയ്ത ശേഷം ക്ലാസിന്റെ പിറകിലേക്ക് പോയി. പിറകേ നിലവിളി കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ മാഷുടെ തലക്ക് ഇരുമ്പുവടി കൊണ്ട് അടിക്കുന്നതാണ് കണ്ടത്.

അവര്‍ മൂന്ന് പേരുണ്ടായിരുന്നു. മാഷ് മുന്നോട്ടോടിയപ്പോള്‍ അവരും പിന്നാലെയോടി. അതിനിടയില്‍ പ്രഭാവതി ടീച്ചറുടെ പറമ്പില്‍ നിന്ന് മൂന്ന് പേര്‍ ക്ലാസിലേക്ക് ചാടിക്കയറി. അവര്‍ മാഷെ കുത്തുകയും വെട്ടുകയും ചെയ്തു- രമിഷ കോടതി മുമ്പാകെ പറഞ്ഞു.

ജയകൃഷ്ണന്‍മാഷെ വെട്ടുകയും കുത്തുകയും ചെയ്ത ആളെ പത്രത്തില്‍ കണ്ടുവെന്ന് പൊലീസിനോട് പറഞ്ഞിട്ടില്ലെന്ന് രമിഷ വ്യക്തമാക്കി.

കേസിലെ വിചാരണ ജൂലൈ 14ന് തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+