പാമോയില്‍ കേസ്: സുപ്രീംകോടതി സ്റേ
ദില്ലി: മുന്‍മുഖ്യമന്ത്രി കെ. കരുണാകരനെതിരെയുള്ള പാമോയില്‍ ഇറക്കുമതി കേസിന്റെ എല്ലാ നടപടികളും താല്കാലികമായി സുപ്രീം കോടതി തടഞ്ഞു. ജൂലൈ 11 വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ചീഫ് ജസ്റിസ് വി. എന്‍. ഖാരെ, ജസ്റിസ് എസ്. ബി. സിഹ്ന എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കരുണാകരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു.
നേരത്തെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കരുണാകരനെതിരെ പാമോയില്‍ അഴിമതി കേസ് രജിസ്റര്‍ ചെയ്തത്. എന്നാല്‍ തന്നെ ഈ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്സഭാ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് അന്ന് കരുണാകരന്‍ കോടതിയെ ബോധിപ്പിച്ചു. ഇതു പ്രകാരം നായനാര്‍ സര്‍ക്കാര്‍ നല്കിയ കുറ്റപത്രം തിരുവനന്തപുരത്തെ പ്രത്യേക ജഡ്ജി തിരിച്ചയച്ചു. ലോക്സഭാ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാവശ്യപ്പെട്ടാണ് കുറ്റപത്രം തിരിച്ചയച്ചത്. എന്നാല്‍ പിന്നീട് ഹൈക്കോടതിയാണ് ഈ കേസില്‍ ലോക്സഭാ സ്പീക്കറുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വിധിച്ചത്.












Click it and Unblock the Notifications