വൈദ്യുതി ബോര്‍ഡ് പൊതുമേഖലയില്‍ നിലനിര്‍ത്തും
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ വേണ്ടി കമ്പനി രൂപീകരിക്കുമെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ നിയമസഭയെ അറിയിച്ചു.
പുതിയ ഇന്ത്യന്‍ വൈദ്യതി നിയമം നടപ്പിലാവുന്നതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി ബോര്‍ഡ് ഇല്ലാതാവും. ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയിലെ കമ്പനിയാക്കി മാറ്റും.
വൈദ്യുതി വിതരണ നിയമത്തിലെയും വൈദ്യുതി നിയമത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ചാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഇതുവരെ പ്രവര്‍ത്തിച്ചുപോന്നിരുന്നത്. ഇന്ത്യന്‍ വൈദ്യുതി നിയമം വരുന്നതോടെ ഈ നിയമങ്ങള്‍ ഇല്ലാതാവുകയാണ്.
പുതിയ നിയമം കൊണ്ടുവരുന്നതോടെ വൈദ്യുതി മേഖലയില്‍ പൊതുമേഖലയ്ക്കുള്ള കുത്തക ഇല്ലാതാവും. വൈദ്യുതി ഉത്പാദനം, വിതരണം, പ്രസരണം എന്നീ രംഗങ്ങളില്‍ സ്വകാര്യമേഖല കടന്നുവരും.












Click it and Unblock the Notifications