കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദികളെ ബന്ധിപ്പിക്കല്‍: തൃശൂരില്‍ സെമിനാര്‍

  • By Staff
Google Oneindia Malayalam News

തൃശൂര്‍: നദികളെ ബന്ധിപ്പിക്കല്‍ പദ്ധതിയെ കുറിച്ച് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ശില്പശാല ജൂലൈ 12 ശനിയാഴ്ച മുതല്‍ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ കിലയില്‍ തുടങ്ങും.

ചാലക്കുടി നദീസംരക്ഷണ സമിതിയും ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഏഷ്യന്‍ നെറ്റ് വര്‍ക്ക് ഒണ്‍ ഡാംസ്, റിവേഴ്സ്, പീപ്പിളും ചേര്‍ന്നാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചാലിയാര്‍ നദി സംരക്ഷണ സമിതി ഡോ. എ. ലളിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി നടപ്പിലാക്കിയാല്‍ കേരളം വെള്ളത്തിന് ദൗര്‍ലഭ്യം നേരിടുന്ന സംസ്ഥാനമായി മാറും.

നാലര ലക്ഷം ആളുകളായിരിക്കും പദ്ധതി നടപ്പിലാക്കുന്നതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്. ദക്ഷിണേന്ത്യയില്‍ പദ്ധതി കൊണ്ട് കൂടുതലായും പ്രയോജനം ലഭിക്കുന്നത് തമിഴ്നാടിനായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X