Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷം അവിഹിതമായി നേടിയില്ല: മുരളി

കോഴിക്കോട്: ന്യൂനപക്ഷം കേരളത്തില്‍ സംഘടിതശക്തികാട്ടി അവിഹിതമായി ഒന്നും നേടിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആന്റണി നടത്തിയ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു മുരളീധരന്‍.

ന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ചതെല്ലാം അവര്‍ അര്‍ഹിക്കുന്നതാണ്. കയ്യൂക്കുകൊണ്ട് ഇക്കാലത്ത് ആര്‍ക്കും എന്തുംനേടാമെന്ന് കരുതുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സഹായങ്ങളും ആനുകൂല്യങ്ങളും ഭൂരിപക്ഷ,ന്യൂനപക്ഷ ശക്തി നോക്കിയല്ല വിവിധ സര്‍ക്കാരുകള്‍ നല്കാറുള്ളത്. അര്‍ഹതയും ആവശ്യകതയും അനുസരിച്ചാണ്. ന്യൂനപക്ഷങ്ങള്‍ വിദേശത്ത് നിന്നും വരുമാനം ആര്‍ജ്ജിക്കുന്നതില്‍ ഇവിടെ ആര്‍ക്കും എതിര്‍പ്പോ പരിഭവമോ ഇല്ല. ഗള്‍ഫ്നാടുകളില്‍ ചോര നീരാക്കിയാണ് എല്ലാവരും ഉപജീവനമാര്‍ഗ്ഗം നേടുന്നത്. - അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+