പ്രസ്താവന മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല: തങ്ങള്‍
മലപ്പുറം: ന്യൂനപക്ഷം സമ്മര്‍ദം ചെലുത്തി ആവശ്യങ്ങള്‍ നേടിയെടുക്കുന്നവെന്ന എ, കെ. ആന്റണിയുടെ പ്രസ്താവന മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാഹ് തങ്ങള്‍ പറഞ്ഞു.
ജൂലൈ 11 വെള്ളിയാഴ്ച മലപ്പുറത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ശിഹാബ് തങ്ങള്‍.
മുഖ്യമന്ത്രിയുടെ പ്രസ്താവന മുസ്ലിം ലീഗ് ഗൗരവത്തോടെയെടുക്കുന്നു. ജൂലൈ 21ന് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് ചര്‍ച്ച ചെയ്യും.
മുസ്ലിങ്ങള്‍ സംസ്ഥാനത്ത് അനര്‍ഹമായതൊന്നും കൈയടക്കിയിട്ടില്ലെന്ന് തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications