സ്വകാര്യപ്രൊഫ. കോളെജ് പ്രവേശനം നിര്‍ത്തി
ദില്ലി: സ്വകാര്യപ്രൊഫഷണല്‍ കോളെജുകളും വിവിധ സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള തര്‍ക്കം ഭരണഘടനാബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചു. കേസില്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് തീര്‍പ്പ് കല്പിയ്ക്കും വരെ പ്രവേശനം നിര്‍ത്തിവയ്ക്കാനും സുപ്രീം കോടതി ഉത്തരവായി. ഇതിനെ തുടര്‍ന്ന് സ്വകാര്യ പ്രൊഫഷണല്‍ കോളെജുകള്‍ പ്രവേശനം നിര്‍ത്തി.
ജൂലൈ 22ന് ഭരണഘടനാ ബെഞ്ച് കേസ് പരിഗണനയ്ക്കെടുക്കും. 23നും വാദം കേള്‍ക്കല്‍ തുടരും. നേരത്തെ ഈ പ്രശ്നത്തില്‍ ഉണ്ടായ കോടതി വിധി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ വ്യത്യസ്തരീതികളില്‍ വ്യാഖ്യാനിച്ച സാഹചര്യത്തില്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസയക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
കേരളത്തില്‍ സര്‍ക്കാരും പുഷ്പഗിരി കോളെജ് മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കങ്ങളെല്ലാം ഇനി ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലായിരിക്കും വരിക. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകളും കേസില്‍ വാദിക്കുന്നുണ്ട്.












Click it and Unblock the Notifications