കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്നോപാര്‍ക്ക് കമ്പനികള്‍ക്ക് കുടിശിക

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ 60 കമ്പനികള്‍ വൈദ്യുതി നിരക്കിലും വാടകയിലുമായി 4.34 കോടി രൂപ കുടിശിക വരുത്തിയിട്ടുണ്ടെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു.

വി. ചെന്താമരാക്ഷന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഐ ബി എസ് സോഫ്റ്റ്വേറാണ് ഏറ്റവും കൂടുതല്‍ പണം നല്‍കാനുള്ളത്- 93.53 ലക്ഷം രൂപ.

ടൂണ്‍സ് ആനിമേഷന്‍ 72.62 ലക്ഷം രൂപയും എന്റര്‍ ടെക്നോളജീസ് 35.82 ലക്ഷം രൂപയും ജിയോ സോഫ്റ്റ് ടെക്നോളജി 30.92 ലക്ഷം രൂപയും നല്‍കാനുണ്ട്. ഏറ്റവും കുറഞ്ഞ കുടിശിക വരുത്തിയിട്ടുള്ളത് റിലയന്‍സ് കമ്യൂണിക്കേഷനാണ്- 144 രൂപ.

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 14 കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X