പിജി സ്വയം അകലുന്നു: വിജയന്
തൃശൂര്‍: പാര്‍ട്ടിയ്ക്കെതിരെ വിമര്‍ശനങ്ങള്‍ കോരിച്ചൊരിയുക വഴി പി. ഗോവിന്ദപ്പിള്ള പാര്‍ട്ടിയില്‍ നിന്നും അന്യവല്ക്കരിക്കപ്പെടുകയാണെന്ന് ദേശാഭിമാനി വാരികയുടെ പത്രാധിപരും ചിന്തകനുമായ എം.എന്‍. വിജയന്.
എല്ലാ സംഘടനകള്‍ക്കും അവരവരുടേതായ ആദര്‍ശങ്ങളും പ്രവര്‍ത്തനശൈലികളും ഉണ്ട്. സ്വാതന്ത്യ്രം വേണമെന്നതിന്റെ പേരില്‍ ഈ അടിസ്ഥാന ശൈലികളില്‍ നിന്ന് വ്യതിചലിച്ചാല്‍ അത് സംഘടന ക്ഷയിക്കുന്നതില് ചെന്ന് കലാശിയ്ക്കും. പി. ഗോവിന്ദപ്പിള്ള ഇതാണ് ചെയ്യാന്‍ ശ്രമിയ്ക്കുന്നത്. - എം.എന്‍. വിജയന് പറഞ്ഞു. ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച പി. ഗോവിന്ദപ്പിള്ളയുടെ വിവാദ അഭിമുഖത്തെ അടിസ്ഥാനമാക്കി തൃശൂരില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എം.എന്‍. വിജയന്.
നവ സാമ്പത്തികശക്തികള്‍ വികസ്വര രാഷ്ട്രങ്ങളെ കീഴ്പ്പെടുത്തുന്നത് അധികാരം കൊണ്ടല്ല, പണം കൊണ്ടാണ്. ജനകീയാസൂത്രണ പദ്ധതിയില്‍ സംസ്ഥാനം സ്വയം വീണുപോവുകയായിരുന്നു. ലോകബാങ്കും യുഎസ് നിയന്ത്രണത്തിലുള്ള മറ്റ് ഏജന്‍സികളും ജനകീയാസൂത്രണത്തെ പുകഴ്ത്തിയപ്പോള്‍ നമ്മള് ഏറെ ആഹ്ലാദിച്ചു. നമ്മള് ആ പദ്ധതിയുടെ പോരായ്മകളോ വിജയമോ സ്വയം വിലയിരുത്താന്‍ മറന്നു. - എം.എന്‍. വിജയന് പറഞ്ഞു.
ജനകീയാസൂത്രണ പദ്ധതിയെ അരാഷ്ട്രീയവല്ക്കരിക്കുന്നതിലും വന്‍ സാമ്പത്തികശക്തികള്‍ വിജയിച്ചു. സംസ്ഥാനത്തെ എല്ലാ പ്രകൃതിവിഭവങ്ങളെക്കുറിച്ചും അസംസ്കൃതവിഭവങ്ങലെക്കുറിച്ചും കൃത്യമായ കണക്കെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. - വിജയന് ചൂണ്ടിക്കാട്ടി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications