Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണല്‍ കോണ്‍ഫറന്‍സ് കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തില്‍ കക്ഷിയായിരുന്നു കശ്മീരിലെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ്.

ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് മാറാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

കശ്മീര്‍ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്വത്തം സൂക്ഷിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെടുത്തതെന്ന് പാര്‍ട്ടിയുടെ പ്രസിഡണ്ട് ഒമര്‍ അബ്ദുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി ജെ പി നേതൃത്ത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ കക്ഷിയായതുകൊണ്ട് നാഷണല്‍ കോണ്‍ഫറന്‍സിന് ഏറെ അനുഭവിയ്ക്കേണ്ടിവന്നിട്ടുണ്ടെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.

ദേശീയ ജനാധിപത്യവുമായി സഖ്യമുണ്ടാക്കിയതുകൊണ്ട് പാര്‍ട്ടിയ്ക്ക് ജമ്മുവിലും കശ്മീരിലും ഉണ്ടായിരുന്ന ഉറപ്പുള്ള വോട്ടുകള്‍ പോലും നഷ്ടപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സിനെ പഴയ പ്രതാപത്തിലെത്തിയ്ക്കാന്‍ ഇനി ഏറെ സമയം വേണ്ടിവരും. ഗുജറാത്ത് കലാപം നടന്നപ്പോള്‍ തന്നെ പാര്‍ട്ടി ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് വിടേണ്ടതായിരുന്നു. അത് ചെയ്യാതിരുന്നത് അമളി ആയെന്ന് ഇപ്പോള്‍ തോന്നുന്നു. ഒമര്‍ അബ്ദുള്ള പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സിന് സഖ്യം വിട്ട് പോകാനുള്ള സര്‍വ സ്വാതന്ത്യ്രവുമുണ്ടെന്നായിരുന്നു ബി ജെ പിയുടെ പ്രതികരണം. ബി ജെ പിയുടെ ജനറല്‍ സെക്രട്ടറി മുക്താര്‍ അബാസ് നക്വി ആണ് ഇത് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+