ദിലീപ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: വ്യാജ ഓഡിയൊ, വീഡിയൊ കസെറ്റുകള്‍ വിതരണം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ചലച്ചിത്ര നടന്‍ ദിലീപിന്റെ നേതൃത്ത്വത്തിലെത്തിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കി.
വ്യാജ സി ഡി പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. സി.ഐ.ഡി. മൂസയുടേതുള്‍പ്പെടെ പതിനായിരത്തോളം വ്യാജ സി.ഡി.കള്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചിരുന്നു. നടന്‍ ദിലീപ് നിര്‍മ്മിച്ചതാണ് സി ഐ ഡി മൂസ എന്ന ചലച്ചിത്രം. ഈ കസെറ്റുകള്‍ വിദേശത്ത് നിന്നാണ് ഇന്ത്യയിലെത്തുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കെ.ജെ. യേശുദാസ്, ജഗദീഷ് തുടങ്ങിയവരും നിവേദനം നല്‍കാനെത്തിയിരുന്നു.












Click it and Unblock the Notifications