ചലച്ചിത്ര നിര്‍മ്മാണം നിറുത്തും: സംഘടനകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കാസറ്റ്-സിഡി നിര്‍മ്മാണവും വിതരണവും തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സിനിമാ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുമെന്ന് സിനിമാ സംഘടനകള്‍ അറിയിച്ചു.
കേസരി സ്മാരകട്രസ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സംഘടനകളുടെ പ്രതിനിധികള്‍.
സി ഐ ഡി മൂസ എന്ന ചിത്ര കേരളത്തില്‍ ഇറങ്ങിയിട്ട് ദിവസങ്ങള്‍ പോലുമായില്ല. അതിന് മുമ്പ് ഇതിന്റെ വ്യാജ കാസറ്റുകള്‍ വിദേശ വിപണിയില്‍ എത്തി കഴിഞ്ഞു. ഇത് കേരളത്തില്‍ എത്താതെ സര്‍ക്കാര്‍ ശ്രദ്ധിയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പലസ്ഥലത്തും നിര്‍മ്മാതാക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും സിഡികള്‍ പിടിച്ചെടുക്കാനുള്ള അധികാരം അവര്‍ക്കില്ല. ഒരു തവണ ഇങ്ങനെ ചെയ്തവര്‍ക്കെതിരെ കടക്കാര്‍ കേസ് നല്‍കിയിരിയ്ക്കുകയാണ്. ഇതിനാലാണ് സര്‍ക്കാരിന്റെ സഹായം ചലച്ചിത്ര പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
വ്യാജ സി.ഡികളും കാസറ്റുകളും തടയുന്നതില്‍ സര്‍ക്കാരിന്റെ അവഗണന തുടരുകയാണ്. ഈ സ്ഥിതിയില്‍ പിടിച്ചു നില്‍ക്കാന്‍ മലയാള സിനിമയ്ക്ക് കഴിയില. അവര്‍ പറഞ്ഞു. അമ്മ, മാക്ട, ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications