ഗള്‍ഫ്എയര്‍ കൊച്ചിയിലേക്ക്
ദുബായ്: ഗള്‍ഫ് എയറിന്റെ ആദ്യ വിമാനം അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ജൂലൈ 14 തിങ്കളാഴ്ച മുതല്‍ പറന്നു തുടങ്ങും. ആഴ്ചയില്‍ നാല് തവണയാണ് ഗള്‍ഫ് എയര്‍ വിമാനം കൊച്ചിയിലേക്ക് സര്‍വീസ് നടത്തുക.
ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനായി ഇന്ത്യയിലെ വ്യോമമന്ത്രാലയ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. - ഗള്‍ഫ് എയര്‍ ദുബായ് കേന്ദ്രത്തിലെ ഏരിയാ മാനേജര്‍ എ.കെ. നിസാര്‍ പറയുന്നു.
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ആണ് ഗള്‍ഫ് എയര്‍ വിമാനം അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുക. കൊച്ചിയില്‍ നിന്ന് തിരിച്ച് ചൊവ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഗള്‍ഫ് എയര്‍ വിമാനം അബുദാബിയിലേക്ക് പുറപ്പെടും. കൊച്ചിയില്‍ നിന്നും രാവിലെ 7.00ന് പുറപ്പെടുന്ന വിമാനം 9.25ന് അബുദാബിയില്‍ എത്തും. അവിടെ 45 മിനിറ്റ് ചെലവഴിച്ച ശേഷം ബഹറിനില്‍ 10.15ന് എത്തിച്ചേരും.












Click it and Unblock the Notifications